പയ്യാവൂർ: ഗ്രാമപഞ്ചായത്ത് തല വികസന സദസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച വികസന സദസിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, ടൂറിസം, കുടിവെള്ളം, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു.
പി.കെ. ബാലകൃഷ്ണൻ, ഇ.കെ. കുര്യൻ, ഫാ. ബേബി കട്ടിയാങ്കൽ, ഫാ. മനു മാത്യു, ഫാ. ബിബിൻ അഞ്ചെമ്പിൽ, ബേബി മുല്ലക്കരി, മേഴ്സി തുരുത്തേൽ, ജോസ് വണ്ടാക്കുന്നേൽ, ഷൈജു നാരായണൻ, നാരായണൻ ഇടവൻ, യു.പി. അബ്ദുൾ ഖാദർ, സുരേഷ് കുമാർ, ടി.പി. അഷ്റഫ്, ജോസ് മണ്ഡപം, വിൽസൺ കന്നുകെട്ടിയിൽ, ജോയി പുന്നശേരിമലയിൽ, സൈമൺ പാഴൂക്കുന്നേൽ, ഒ.കെ. ശ്രീധരൻ, ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു കരോട്ട്പുതിയത്ത്, ജെയിംസ് തുരുത്തേൽ, അനീസ് നെട്ടനാനിയിൽ, ഗോപാലകൃഷ്ണൻ, സ്മിത, ടെൻസൺ കണ്ടത്തിൻകരയിൽ, സൈമൺ പെരുവക്കുന്നേൽ, ഫ്രാൻസിസ് കാരിക്കാട്ടുകുഴിയിൽ, കുര്യാക്കോസ്, വിൽസൺ കുറുപ്പനാട്ട്, സിബിച്ചൻ ഉദിന്താനത്ത്, ട്വിങ്കൾ ശശി, മിനി മനോജ്, അജീഷ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.